Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Muhammad Riaz

Thrissur

പ​ശ്ചാ​ത്ത​ല​മേ​ഖ​ല​യി​ൽ മാ​സ്മ​രി​ക വി​ക​സ​നമെന്നു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

പു​ത്തൂ​ർ: കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​മേ​ഖ​ല​യി​ൽ​ ന​ട​ന്ന​ത് മാ​സ്മ​രി​ക വി​ക​സ​ന​മാ​യി​രു​ന്നെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. തൃ​ശൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് റോ​ഡി​ലെ പു​ത്തൂ​ർ സ​മാ​ന്ത​ര​പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് കേ​ര​ള​ത്തി​ലെ 50 ശ​ത​മാ​നം റോ​ഡും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​ന​രു​ദ്ധ​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് തു​ട​ർ​ന്നു.

എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ 60 ശ​ത​മാ​നം പൊ​തു​മ​രാ​മ​ത്ത് റോ​ഡും ബി​എം ബി​സി നി​ല​വാ​ര​ത്തി​ലാ​ക്കി മാ​റ്റി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത കാ​ര​ണം മു​ട​ങ്ങി​പ്പോ​യ ദേ​ശീ​യ​പാ​ത 66 യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത് ഈ ​സ​ർ​ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യാ​ണ്.

ഒ​ട്ട​ന​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം​ചെ​യ്ത് മ​ല​യോ​ര ഹൈ​വേ​യും പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്നു. തീ​ര​ദേ​ശ ഹൈ​വേ​യും നാ​ടി​നു​വേ​ണ്ടി ഒ​രു​ങ്ങു​ന്നു. 100 പാ​ല​ങ്ങ​ളെ​ങ്കി​ലും നി​ർ​മി​ക്ക​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച സ​ർ​ക്കാ​ർ 150 പാ​ല​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തു ക​ഴി​ഞ്ഞു​വെ​ന്നും മ​ന്തി പ​റ​ഞ്ഞു. മ​ന്ത്രി കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഒ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളും ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ വി​ക​സി​പ്പി​ച്ച വ​കു​പ്പി​നെ​യും മ​ന്ത്രി​യെ​യും മ​ന്ത്രി രാ​ജ​ൻ ന​ന്ദി അ​റി​യി​ച്ചു.

ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, ന​ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി. എ​ൻ​ജി​നീ​യ​ർ സി.​എം. സ്വ​പ്ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജാ​ജി ഗ​രീ​ജ, ന​ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന പൊ​റ്റേ​ക്കാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​സ്. അ​ഖി​ൽ, പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തം​ഗം കെ.​വി. സ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up